ബാലസംഘം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.വി.കെ. കടമ്പേരി ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല രചനാ മത്സരത്തിൽ ടാഗോർ വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥിനി കെ.വി. മെസ്ന തിളങ്ങി. ഹയർ സെക്കൻഡറി വിഭാഗം കഥാരചനയിലും കവിതാ രചനയിലും മെസ്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.


'ബാല്യത്തിന്റെ ഫോസിലുകൾ' എന്ന കവിതയും 'കഥാപാത്രങ്ങൾ എന്ന സ്പീഷ്യസ്' എന്ന കഥയുമാണ് മെസ്നയെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചത്. മെസ്‌നയുടെ 'കാലം തെറ്റിയ മഴ' എന്ന കവിത ഏഴാം ക്ലാസ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അധ്യാപകരായ കെ.വി. മെസ്മറിന്റെയും കെ.കെ.ബീനയുടെയും ഏക മകളാണ് ഈ കൊച്ചു മിടുക്കി.
Mesna performed well in the writing competition organized by the Balasangham Kannur District Committee.